എന്താണ് ശീഘ്രസ്ഖലനം, നിങ്ങള്‍ക്ക് ഈ രോഗം ഉണ്ടെന്ന് എങ്ങനെ അറിയാം. എന്താണ് പ്രതിവിധി.?
സ്ത്രീപുരുഷ ലൈംഗിക ബന്ധങ്ങളില്‍ പുരുഷനെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് ശീഘ്രസ്ഖലനം. ലൈംഗിക ബന്ധം തുടങ്ങിക്കഴിയുന്നതോടെ പുരുഷന് സ്ഖലനം സംഭവിക്കുന്നതാണ് ശീഘ്രസ്ഖലനം. ഇതുമൂലം ലൈംഗിക ബന്ധത്തില്‍ മാത്രമല്ല, വിവാഹ ജീവിതത്തിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ഇസ്ലാമിക പ0നങ്ങൾ ഗ്രൂപ്പിലെ ഒന്നുരണ്ട് സഹോദരന്മാർ ഈ വിഷയത്തെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു.
ശീഘ്രസ്ഖലനത്തെ ആധുനിക ഡോക്ടർമാർ ഉപമിക്കുന്നത് സദസിനെ അഭിമുഖീകരിച്ച് ആദ്യമായി പ്രസംഗിക്കാനൊരുങ്ങുന്ന ആളുടെ സഭാകമ്പത്തോടാണ്. പ്രസംഗകന് വിറയലും വിഷമവും ദ്രുതഗതിയിലുള്ള ചങ്കിടിപ്പും ഉണ്ടാകും. എന്നാൽ പിന്നെയും തുടർന്ന് ശ്രമിച്ചാൽ ധൈര്യം ലഭിക്കും.
ഭാര്യയെ നന്നായി മനസ്സിലാക്കുകയും അവളുമായി കൂടുതൽ ഇടപെഴകുകയും ചെയ്യുമ്പോൾ ആധിയും ഭയവും നിയന്ത്രണാധീനമാകും. സമയം നീട്ടിക്കൊണ്ട് പോകാൻ കഴിയും.
ഭയവും ആധിയും ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന അപകർഷതാബോധവും ഇണകൾക്കിടയിലെ സന്തുഷ്ടിക്കുറവും ശീഘ്രസ്ഖലനത്തിന് കാരണമായേക്കാം.
ലിംഗം പ്രവേശിപ്പിച്ച് 7 മുതല്‍ 20 വരെയുള്ള ചലനങ്ങളില്‍ സ്ഖലനം സംഭവിക്കുകയാണെങ്കില്‍ സാധാരണ ഗതിയില്‍ അതിനെ ശീഘ്രസ്ഖലനമായി കണക്കാക്കാറില്ല. അതിനു മുന്‍പ്, ചിലര്‍ക്ക് സ്പര്‍ശനത്തോടു കൂടി തന്നെ സ്ഖലനം സംഭവിക്കുന്നതായി കാണുന്നു. ഇത് ഗുരുതരമായ പ്രശ്‌നമല്ലെങ്കിലും, ശരിയായ രീതിയിലുള്ള കൗണ്‍സിലിംഗും ചികിത്സയും ലഭ്യമായില്ലെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഉണ്ടാകുന്ന മാനസികമായ അകല്‍ച്ച വലുതായിരിക്കും.

മാനസികമായ തയ്യാറെടുപ്പുകളാണ് ശീഖ്രസ്ഖലനം നിയന്ത്രിക്കാനായി ഡോക്ടര്‍മാര്‍ ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. ഒട്ടും മാനസിക പിരിമുറുക്കം കൂടാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നതാണ് പ്രധാനപ്പെട്ടത്.
ലൈംഗിക ബന്ധത്തിനു മുന്‍പുള്ള ലീലകളില്‍ ഏര്‍പ്പെടുകയും, സ്ത്രീ ശരിയായ രീതിയില്‍ ഉത്തേജിക്കപ്പെടുമ്പോള്‍ മാത്രം സംഭോഗത്തിലേര്‍പ്പെടുകയും ചെയ്യുകയാണെങ്കില്‍ ഇരുവര്‍ക്കും പൂര്‍ണ സംതൃപ്തിയോടെ ലൈംഗികബന്ധം പരിസമാപ്തിയിലെത്തിക്കാം.
സ്ഖലനം സംഭവിക്കുമെന്നു തോന്നുമ്പോള്‍ ലിംഗത്തിന്റെ ചലനം നിര്‍ത്തി പരീക്ഷിക്കുന്നത് ഏറെ ഗുണകരമായി കാണുന്നു. മൂന്നു നാലോ തവണ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ സ്ഖലനം ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*