ചോദ്യം ❓ ❓എന്റെ ബാപ്പ ഒട്ടുംതന്നെ നമസ്‌കരിക്കാറില്ല. മകനെന്ന നിലയില്‍ എല്ലാരീതിയിലും ഞാന്‍ അദ്ദേഹത്തെ പലവിധേനയും ഉപദേശിച്ചെങ്കിലും അദ്ദേഹം നമസ്‌കരിക്കാന്‍ തയ്യാറല്ല. ശരീഅതിന്റെ അടിസ്ഥാനത്തില്‍ ഇനി ഞാനെന്താണ് ചെയ്യേണ്ടത് …?✅✍️നമസ്‌കാരം ക്രമപ്രകാരം നിലനിറുത്തുകയെന്നത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. അതില്‍ വീഴ്ചവരുത്തുന്നത് വലിയകുറ്റമാണ്. താങ്കളുടെ പിതാവിനെ സംബന്ധിച്ചിടത്തോളം ചെയ്യാവുന്ന ചിലകാര്യങ്ങള്‍ താഴെക്കൊടുക്കുന്നു:
1. ഉചിതമായ സമയത്ത് നയചാതുരിയോടെ അദ്ദേഹത്തെ നമസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുക. അതിന് സഹായകമായ പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുന്നത് വളരെ നല്ലതാണ്.
2. അദ്ദേഹത്തോട് നല്ലരീതിയില്‍ അനുവര്‍ത്തിക്കുക. അദ്ദേഹത്തിന് മനംമാറ്റമുണ്ടാവുമെന്ന പ്രതീക്ഷ എപ്പോഴും വെച്ചുപുലര്‍ത്തുക.
3. പിതാവിന്റെ സൗഖ്യത്തിനും ഹിദായത്തിനും വേണ്ടി സദാപ്രാര്‍ഥിക്കുക.
4. കുടുംബത്തിലെ സദ്ഗുണസമ്പന്നരായ ബന്ധുക്കളുടെയും പ്രാദേശികപള്ളിയിലെ ഇമാമിന്റെയും സഹായം തേടുക.
5. ഇസ്‌ലാമിനെയും നമസ്‌കാരത്തെയും കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അത് ദൂരീകരിക്കാന്‍ ശ്രമിക്കുക…

Be the first to comment

Leave a Reply

Your email address will not be published.


*