മ്യൂസിക്കുള്ള പാട്ട് കേള്‍ക്കല്‍ ഹറാമല്ലെ…? അത് ഇസ്ലാമികമായാലും അല്ലെങ്കിലും.. അതുപോലെ മ്യൂസിക് ഇല്ലാത്ത അല്‍ബം പാട്ടോ സിനിമ ഗാനമോ കേള്‍ക്കുന്നതിന്റെ വിധി എന്താണ്…?കേള്‍ക്കല്‍ ഹലാലായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നല്ല പാട്ടുകള്‍ കേള്‍ക്കാവുന്നതാണ്. എന്നാല്‍ ഹറാമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മാല പാട്ട്, മൌലൂദ് തുടങ്ങിയവ ആണെങ്കിലും കേള്‍ക്കാവതല്ല.
ദഫ്ഫ് ഹലാലാണെന്നതില്‍ തര്‍ക്കമില്ല. ഫാതിമ(റ)യുടെ കല്യാണ ദിവസം ദഫ്ഫ് മുട്ടാന്‍ നബി(സ) കല്‍പിച്ചിരുന്നു. നബി(സ)യെ മദീനക്കാര്‍ സ്വീകരിച്ചതും ദഫ്ഫു മുട്ടിയായിരുന്നു.
കുഴലും (മിസ്മാര്‍))0 ) അതിനോട് സാമ്യമായതും മധ്യഭാഗം ഇടുങ്ങിയ തബലയും ഹറാമാണെന്നതില്‍ പണ്ഡിത സമൂഹം ഒരേ അഭിപ്രായക്കാരാണ്. എന്നാല്‍ മറ്റു തബലകളും നിഷിദ്ധമാണെന്ന അഭിപ്രായമുണ്ട്.
മ്യൂസികുകളോ നിഷിദ്ധമായ മറ്റു വാദ്യോപകരണങ്ങളുടെ അകമ്പടിയോ ഇല്ലാത്തിടത്ത് പാട്ടിന്റെ ഉള്ളടക്കത്തിനും ഉദ്ദേശ്യത്തിനും ഫലത്തിനും അനുസരിച്ച് വിധി മാറാവുന്നതാണ്. അശ്ലീലാശയങ്ങളോ നിഷിദ്ധമായ രൂപങ്ങളോ ഉണ്ടെങ്കില്‍ കേവലം പാട്ടും ഹറാം തന്നെയാണ്.
ആധുനിക മ്യൂസിക് ഉപകരണങ്ങള്‍ പൊതുവെ നിഷിദ്ധമായവയിലാണുള്‍പ്പെടുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

Be the first to comment

Leave a Reply

Your email address will not be published.


*