നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് ഇങ്ങനാണോ..?ഭക്ഷണം വലതു കൈകൊണ്ട്
➖➖➖➖➖➖➖➖
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഉപയോഗിക്കേണ്ടത് വലതു കൈയാണ്. .
റസൂലുല്ലാഹി(ﷺ) യുടെ സുന്നത്താണിത് വെറുതെ എന്തിന് ഒരു സുന്നത്ത് കളയണം…!
അബ്ദുല്ലാഹിബ്നു ഉമർ (റ) രേഖപ്പെടുത്തുന്നു നബി(ﷺ) പറയുന്നു: നിങ്ങളിൽ നിന്ന് ആരും ഇടത് കൈകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത് കാരണം പിശാച് ഇടത് കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നവനാണ്:
…………………………………………………………….
ഭക്ഷണം കഴിക്കാനുള്ള ഇരുത്തം
➖➖➖➖➖➖➖
ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെ ഇരിക്കണം ?
നിലത്തിരുന്നാണ് പഴയ കാലത്ത് ഭക്ഷിച്ചിരുന്നത്. അത്യാധുനിക സൗകര്യമുള്ള ഇക്കാലത്ത് നിലത്തിരുന്ന് ഭക്ഷണം കഴിക്കൽ അപൂർവ്വമാണ്.
വല്ല മൗലിദ് സദസ്സുകളിലോ മറ്റോ മാത്രം ഇരുന്ന് ഭക്ഷിക്കുന്നത് കാണാം. അതും വേറെ സ്ഥലം ഇല്ലാതിരിക്കുമ്പോൾ മാത്രം….
ഇരുപാദങ്ങളുടെയും മുകൾ ഭാഗം നിലത്തു വെച്ച് കാൽ മുട്ടുകൾ മടക്കി ഇരിക്കുകയോ വലതു കാൽ നാട്ടി വെച്ച് ഇടതു പാദത്തിൻമേൽ ഇരിക്കുകയോ ചെയ്യാം.
പഴവർഗങ്ങൾ ഒഴികെയുള്ളവ ചാരിയിരുന്നോ ചെരിഞ്ഞുകിടന്നോ ഭക്ഷിക്കൽ കറാഹത്താണ്
(ഫത്ഹുൽ മുഈൻ 81)

Be the first to comment

Leave a Reply

Your email address will not be published.


*