1400 വര്‍ഷം മുമ്പുള്ള നബി(സ) യുടെ പ്രവചനം നബി(സ) പറഞ്ഞതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഖിയാമത്ത് നാളിന്റെ 15 അടയാളങ്ങളാണ് ഈ പോസ്റ്റിന്റെ കൂടെ കൊടുത്തിരിക്കുന്നത്‌ഖിയാമത്ത് നാളിന്റെ ജീവിക്കുന്ന അടയാളങ്ങള്‍.
—————————————————————–
ഇമാം തുര്മുദി [റ] പറയുന്നു 15 അടയാളം നിങ്ങളുടെ കണ്ണില്‍ കണ്ടാല്‍ നിങ്ങള്‍ കിയാമത്ത് നാളിനെ ദിവസം അടയാളപ്പെടുത്തണം എന്നു നബി തങ്ങള്‍ പറഞ്ഞിരിക്കുന്നു…

1. പൊതു ഖജനാവ്‌ കട്ടുമുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാല്‍..

2. ഒരാളെയും വിശ്വസിക്കാന്‍ വയ്യാത്ത കാലം വന്നാല്‍..

3. പണക്കാരന്‍ സകാത്ത് കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിന്നുന്ന കാലം വന്നാല്‍…

4.അല്ലാഹുവിന്റെ ദീനിന്റെ ആവശ്യത്തിനു വേണ്ടിയല്ലാതെ ദീന്‍ കൊണ്ട് തട്ടിക്കളിക്കുന്ന കാലം വന്നാല്‍..

5. ഭാര്യമാരെ ഭയപ്പെട്ടു കൊണ്ട് ഭര്ത്താവക്കന്മാര്ക്ക് ജീവിക്കേണ്ട കാലം വന്നാല്‍..

6. ഉമ്മാനെ മക്കള്‍ തരം താഴ്ത്തുന്ന കാലം വന്നാല്‍..

7. ബന്ധുക്കളെക്കാളും കൂട്ടുകാര്ക്ക് മുന്തിയ സ്ഥാനം നല്കു്ന്ന കാലം വന്നാല്‍..

8. ബാപ്പയെ വീട്ടില്‍ നിന്നും പുറത്താക്കുന്ന കാലം വന്നാല്‍..

9. പള്ളികളില്‍ തര്ക്കം് തുടങ്ങുന്ന കാലം വന്നാല്‍…

10. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ കള്ള് കുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്ന കാലം വന്നാല്‍..

11. ഒരാളെ പേടിച്ചു ജനങ്ങള്ക്ക്െ‌ കഴിയേണ്ടി വരുന്ന കാലം വന്നാല്‍..

12. പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങള്‍ പെരുകുന്ന കാലം വന്നാല്‍..

13. സംഗീത ഉപകരണങ്ങള്‍ വര്ദ്ധി്ക്കുന്ന കാലം വന്നാല്‍..

14. ലോകമാകെ മദ്യത്തിന്റെ കീഴിലാകുന്ന ഒരു കാലം വന്നാല്‍..

15. കഴിഞ്ഞു പോയ നല്ല നല്ല ആളുകളെ അവസാനം വരുന്നവര്‍ കുറ്റം പറയുന്ന കാലം വന്നാല്‍..

നബി തങ്ങള്‍ തുടരുന്നു. ഈ 15 അടയാളങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ലോകത്ത് കൊടും കാറ്റു ഉണ്ടാകും. ഇടയ്ക്കിടയ്ക്ക് ഭൂമി കുലുക്കങ്ങളുണ്ടാകും ഭൂമിയുടെ പല ഭാഗങ്ങളില്‍ പിളരും,
സുഹുര്തുക്കളെ ഇത്രയും സംഭവങ്ങള്‍ ഇപ്പോള്‍ നമ്മുടെ നിത്യ കാഴ്ചയാണ്. സുനാമിയും റീത്ത എന്ന കാറ്റും, ജപ്പാനിലും മറ്റു പ്രദേശങ്ങളിലും വന്ന ശക്തമായ ഭൂ ചലനങ്ങളും നാം കണ്ടതാണല്ലോ..

ഇനി ഖിയാമത്ത് നാളിന്റെ അമ്പരപ്പിക്കുന്ന വലിയ അടയാലങ്ങളുമായി ഈ പേജില്‍ നമുക്ക് വീണ്ടും കാണാം ഇന്‍ ഷാ അല്ലാഹ്..
മറ്റു ഇസ്ലാമിക വിവരങ്ങളും ഈ പേജ് നിങ്ങളുടെ മുന്നിലെത്തിക്കും ഇന്‍ ഷാ അല്ലാഹ്.. join ചെയ്യാന്‍

Be the first to comment

Leave a Reply

Your email address will not be published.


*