വ്യഭിചാരം, അശ്ലീല ദൃശ്യങ്ങള്‍ തുടങ്ങിയവ സ്വപ്‌നം കണ്ടാല്‍ ??
മോശെപെട്ട വെഭിചാരം പോലെയുള്ള സ്വപ്നങ്ങൾ കണ്ടു വരുന്നു.. അതിനെ ആഗ്രഹിക്കാറില്ല. കണ്ണുകളെ സൂക്ഷിക്കാറുണ്ട്.. പിന്നെ എന്താണ് ഇതിനു കാരണം.. ഇത് പോലുള്ള സ്വപ്‌നങ്ങൾ കാണാതിരിക്കാൻ വല്ല ദിക്റ് ഉണ്ടോ. ?
നബി (സ്വ) അരുൾ ചെയ്തു: “സ്വപ്നം മൂന്നു വിധമാണ്. ഒന്ന്: അല്ലാഹുവിൽ നിന്നുള്ള ശുഭ വാർത്തായാണ്, രണ്ട്: മുമ്പ് ചെയ്തതും കണ്ടതും കേട്ടതും ചിന്തിച്ചതുമായ കാര്യങ്ങൾ കാണലാണ്, മൂന്ന്: പിശാച് പേടിപ്പിക്കലാണ്. അത് കൊണ്ട് ഇഷ്ടമുളള കാര്യങ്ങൾ ആരെങ്കിലും കണ്ടാൽ വേണമെങ്കിൽ അത് പറയാം, ഇഷ്ടമില്ലാത്തത് കണ്ടാൽ അത് ആരോടും പറയരുത്, അയാൾ എഴുന്നേറ്റ് നിസ്കരിക്കട്ടേ. (തിർമ്മിദി, ഇബ്നു മാജ്ജ).
അബൂ ഖതാദഃ (റ) നോട് നബി (സ്വ) പറഞ്ഞു: “നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. ഇഷ്ടപ്പെട്ട സ്വപ്നം കണ്ടാൽ ഇഷ്ടമുള്ളവരോട് മാത്രമേ പറയാവൂ. അല്ലാത്തവരോട് പറയരുത്. ഇനി ഇഷ്ടമില്ലാത്ത സ്വപ്നം കണ്ടാൽ മൂന്ന് പ്രാവശ്യം ഇടതു ഭാഗത്തേക്ക് തുപ്പിയിട്ട് أعوذ بالله من الشيطان الرجيم എന്ന് ചൊല്ലുക. അതേക്കുറിച്ച് ആരോടും പറയുകയും അരുത്, എങ്കിൽ ആ സ്വപ്നം നിങ്ങൾക്ക് ഉപദ്രവകരമാകില്ല”. അബൂ സലമ (റ) പറയുന്നു: ഈ ഹദീസ് ഞാൻ അബു ഖതാദ (റ)വിൽ നിന്ന് കേട്ടതിന് ശേഷം ഒരു പർവ്വത്തിനേക്കാൾ ഭാരം തോന്നിക്കുന്നത്ര പ്രയാസമുള്ള സ്വപ്നം കണ്ടാലും ഞാൻ ഗൌനിക്കാറില്ല. (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്ലിം).
ചുരുക്കത്തിൽ ദുസ്വപ്നം കണ്ടാൽ മൂന്ന് പ്രാവശ്യം أعوذ بالله من الشيطان الرجيم എന്ന് ചൊല്ലി ഇടതു വശത്തേക്ക് തുപ്പുക എന്നിട്ട് ശുദ്ധി വരുത്തി നിസ്കരിക്കുക (അഥവാ ഏക അഭയമായ അല്ലാഹുവിൽ ശരണം പ്രാപിക്കുക), ഇക്കാര്യം ആരോടും പറയാതിരിക്കുക. എങ്കിൽ ഒന്നും സംഭവിക്കില്ലെന്ന് മുത്ത് നബി (സ്വ) പറഞ്ഞിട്ടുണ്ട്. അതിനാൽ പേടിക്കാനായി ഒന്നുമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*